ലണ്ടന്‍: കവന്റ്‌റി യൂണിവേഴ്‌സിറ്റിയില്‍ ഗ്രാഫിക് ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച യുവാവ് ലണ്ടനില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ജെഫേഴ്‌സണ്‍ (27) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങവെ വളവില്‍ ബൈക്ക് വഴുതി റോഡിലെ ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്.
ഷാര്‍ജ റോയല്‍ ഫ്‌ളൈറ്റില്‍ അക്കൗണ്ട്‌സ് മാനേജരായ ജസ്റ്റിന്റേയും വിന്‍സിയുടെയും മകനാണ് ജെഫേഴ്സണ്‍.
ജെഫേഴ്സണ്‍ ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഉന്നത പഠനത്തിനായി യുകെയിലേക്ക് പോവുകയായിരുന്നു.
മൃതദേഹം ലീഡ്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം യു എ ഇയില്‍ സംസ്‌കരിക്കുമെന്ന് പിതാവ് അറിയിച്ചു.
