എയര്‍ ഇന്ത്യയുടെ മെനുവില്‍ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും

എയര്‍ ഇന്ത്യയുടെ മെനുവില്‍ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പുതുക്കിയ ഭക്ഷണ മെനു പുറത്തിറക്കി. പട്ടികയില്‍ മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആഭ്യന്തര- രാജ്യാന്തര സര്‍വീസുകളില്‍ ഇന്ത്യന്‍ വിഭവങ്ങളും രാജ്യാന്തര വിഭവങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ്, കൊറിയന്‍, യൂറോപ്യന്‍, ഗള്‍ഫ് വിഭവങ്ങളാണ് പട്ടികയില്‍ പ്രധാനമായും ഇടം പിടിച്ചിരിക്കുന്നത്. ഷെഫ് സന്ദീപ് കല്‍റയാണ് പുതിയ ഭക്ഷണ മെനു തയ്യാറാക്കിയത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേക ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്കിങ് സമയത്ത് എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലൂടെ ഇഷ്ടമുള്ള മൊരു തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.