ന്യൂഡല്‍ഹി: എസ് ഐ ആറില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി കത്തയച്ചു. എസ് ഐ ആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരാണെന്നും വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
സമയപരിധി അപ്രയോഗികമാണെന്നും നടപടിക്രമങ്ങള്‍ ബി എല്‍ ഒമാര്‍ക്ക് സമര്‍ദ്ദം ഉണ്ടാക്കുന്നതായും കത്തില്‍ വിശദീകരിക്കുന്നു.
എസ് ഐ ആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ബി ജെ പിയും ആര്‍ എസ് എസും തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിയാണ് വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണമെന്ന് എം എ ബേബി നേരത്തെ ആരോപിച്ചിരുന്നു.
