കൂടംകുളം: ആണവസുരക്ഷയെ ബാധിക്കുന്ന ഡേറ്റകളൊന്നും ചോർന്നിട്ടില്ലെന്ന് എൻപിസിഐൽ

കൂടംകുളം: ആണവസുരക്ഷയെ ബാധിക്കുന്ന ഡേറ്റകളൊന്നും ചോർന്നിട്ടില്ലെന്ന് എൻപിസിഐൽ


ന്യൂഡൽഹി: കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ആണവോർജ്ജ കോർപ്പറേഷൻ. സുരക്ഷാ സംവിധാനങ്ങളുടെ വിവരം ഒന്നും ചോർന്നിട്ടില്ലെന്നും എൻപിസിഐഎൽ(ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) അറിയിച്ചു. 


ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ കരാറുള്ള റിലയൻസിൽനിന്ന് മാത്രമാണ് ഡേറ്റ ചോർന്നത്. ആണവപ്ലാൻ്റിൻ്റെ പ്രധാന വിശദാംശങ്ങൾ സുരക്ഷിതമാണെന്നും കോർപ്പറേഷൻ അറിയിച്ചു.


കൂടംകുളം ആണവനിലയത്തിന്റെ നിർമാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിന്റെ സെർവറുകളിൽനിന്ന് ഡേറ്റ ചോർന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നത്. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട 19,000-ലധികം രഹസ്യരേഖകൾ ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുകളിലുണ്ടായിരുന്നു. അതേസമയം, യോട്ട എന്ന മൂന്നാംകക്ഷിയുടെ ഡേറ്റ സെന്ററിൽ സൂക്ഷിച്ച ഫയലുകളാണ് ചോർന്നതെന്ന് റിലയൻസ് ​ഗ്രൂപ്പും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.