ഗുജറാത്തികളെ നിരക്ഷരെന്നു വിളിച്ചതിന് ഖാര്‍ഗേ മാപ്പ് പറഞ്ഞു

ഗുജറാത്തികളെ നിരക്ഷരെന്നു വിളിച്ചതിന് ഖാര്‍ഗേ മാപ്പ് പറഞ്ഞു


ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുജറാത്തികളെ നിരക്ഷരരെന്നു വിളിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പു പറഞ്ഞു. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഗുജറാത്തികളോട് ആദരവാണുള്ളതെന്നും ഖാര്‍ഗെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഗുജറാത്തികളുടെ വികാരം വ്രണപ്പെടുത്താന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു പറഞ്ഞ ഖാര്‍ഗെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.

ഞായറാഴ്ച കേരളത്തില്‍ പ്രചാരണത്തിനിടെയായിരുന്നു ഗുജറാത്തികളെക്കുറിച്ച് ഖാര്‍ഗെയുടെ പരാമര്‍ശം. ഗുജറാത്തികള്‍ നിരക്ഷരരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അവരെ വിഡ്ഡികളാക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം. കേരളത്തിലെ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. അവരെ പറ്റിക്കാനാവില്ലെന്നും ഖാര്‍ഗെ പറഞ്ഞു. 

മോഡിയും പിണറായി വിജയനും ഗുജറാത്തിലും മറ്റിടങ്ങളിലുമുള്ള നിരക്ഷരരെ കബളിപ്പിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.