ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി പി എം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന് ജ്യോതിബാബുവിന്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രിം കോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്.
ഇടക്കാല ജാമ്യം നല്‍കരുതെന്ന കെ കെ രമയുടെ വാദം സുപ്രിം കോടതി അംഗീകരിച്ചില്ല.
