ചെന്നൈ: 2025ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് സംഗീതജ്ഞനും കവിയുമായ ആര്‍ വൈരമുത്തുവിന്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
1975ല്‍ അകിലന്‍, 2002ല്‍ ജയകാന്തന്‍ എന്നിവരാണ് ഇതിന് മുന്‍പ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മറ്റ് തമിഴ് എഴുത്തുകാര്‍. ഭാരതിരാജയുടെ നിഴലുകള്‍ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചത്.
7 ദേശീയ അവാര്‍ഡുകളും 6 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സാഹിത്യത്തിലുള്ള സംഭാവനകള്‍ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
