ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആറു പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.
ജിഎസ്ടി നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപഭോഗം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഫാക്ടറികള്‍ ഉത്പാദനം കൂട്ടിയതാണ് വളര്‍ച്ചയ്ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ ഡേറ്റയില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പാദത്തില്‍ ജി ഡി പി വളര്‍ച്ച മുന്‍ 7.8 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലാകട്ടെ 5.6 ശതമാനമാണ് ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 14 ശതമാനം പങ്കുവഹിക്കുന്ന നിര്‍മ്മാണ മേഖല രണ്ടാമത്തെ പാദത്തില്‍ 9.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഈ മേഖല വളര്‍ച്ച 2.2 ശതമാനമായിരുന്നു.
