ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കലാപം തുടങ്ങിയതിനു തൊട്ടുപിന്നാലെ ഇറാനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സാഹചര്യത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിഷേധവും പ്രക്ഷോഭവും ശക്തമായ പ്രദേശങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കണമെന്ന് ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെസിഡന്റ്‌വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ എത്രയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനവും വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത് ആശങ്ക പരത്തുന്നുണ്ട്. രണ്ടാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതു വരെ 116 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പേര്‍ തടവിലാണ്.
