യു എസ് എണ്ണക്കപ്പലില്‍ ഇറാന്റെ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

യു എസ് എണ്ണക്കപ്പലില്‍ ഇറാന്റെ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു


തെഹ്‌റാന്‍: ഇറാഖിലെ ബസ്‌റയ്ക്ക് സമീപം യു എസ് ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയില്‍ ടാങ്കര്‍ സേഫ് സീ വിഷ്ണുവിന് നേരെ ഇറാന്‍ നടത്തിയ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ക്രൂ അംഗം കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റുള്ള 15 ഇന്ത്യന്‍ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


ഇറാന്റെ ആക്രമണത്തില്‍ മറ്റൊരു എണ്ണക്കപ്പലും തീപിടുത്തത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷനായ ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് പ്രകാരം പേര്‍ഷ്യന്‍ ഗള്‍ഫില്‍ രണ്ട് എണ്ണക്കപ്പലുകള്‍ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ പൊട്ടിത്തെറിപ്പിച്ചു എന്നാണ് ഇറാന്‍ അവകാശപ്പെട്ടത്.


ആക്രമിക്കപ്പെട്ട കപ്പലുകളില്‍ മാള്‍ട്ടീസ് പതാകയിലുള്ള സെഫിറോസും മാര്‍ഷല്‍ ദ്വീപുകളുടെ പതാകയിലുള്ള സേഫ്‌സീ വിഷ്ണുവും ഉള്‍പ്പെടുന്നു. സേഫ്‌സീ വിഷ്ണു യു എസ് ആസ്ഥാനമായ സേഫ്‌സീ ട്രാന്‍സ്‌പോര്‍ട്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സെഫിറോസ് എന്ന കപ്പലിന്റെ ഉടമസ്ഥര്‍ ഗ്രീസിലാണ്.

സംഭവത്തെ തുടര്‍ന്ന് ഇറാഖ് അധികൃതരുമായും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികരുമായും ഇന്ത്യന്‍ എംബസി സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ായിരുന്നു.