ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും ഉയര്‍ന്ന തീരുവയ്ക്ക് സാധ്യത; വ്യവസായ സബ്സിഡികള്‍ക്കെതിരെ അമേരിക്ക
വാഷിങ്ടണ്‍: ആഭ്യന്തര വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നല്കി അമേരിക്കന്‍ ഉല്‍പ്പാദകരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. ഡോണള്‍ഡ് ട്രംപ് ഭരണകൂടം പുതിയ തീരുവകള്‍ ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും പുതിയ തീരുവയുടെ പരിധിയില്‍ വരുമെന്നാണ് സൂചന.
അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീര്‍ ചൈന, യൂറോപ്യന്‍ യൂണിയന്, മറ്റ് 14 രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വ്യവസായ സബ്സിഡികളെക്കുറിച്ച് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉല്പ്പാദകരെക്കാള് കുറഞ്ഞ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ആഗോള വിപണിയില്‍ വില്ക്കാന് വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം വഴിയൊരുക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.
1974ലെ ട്രേഡ് ആക്ടിലെ സെക്ഷന്‍ 301 പ്രകാരമാണ് അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ അന്വേഷണം. അന്യായമായ വ്യാപാരരീതികള്ക്കെതിരെ ഏകപക്ഷീയമായി തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ നിയമവ്യവസ്ഥ. അധിക ഉല്‍പ്പാദനശേഷി സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ സഹായങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം.
ജപ്പാന്, യൂറോപ്യന്‍ യൂണിയന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് 15 ശതമാനമോ അതില്‍ താഴെയോ ആയിരിക്കും പുതിയ തീരുവയെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയും വിയറ്റ്നാമും കൂടുതല്‍ ഉയര്‍ന്ന തീരുവ നേരിടേണ്ടിവന്നേക്കാം. ട്രംപ് ഭരണകൂടവുമായി ഈ രാജ്യങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യാപാര കരാറുകളിലെ വ്യവസ്ഥകളെ ആശ്രയിച്ചായിരിക്കും അന്തിമ തീരുവ നിശ്ചയിക്കുക. ചൈനയ്ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തീരുവ ചുമത്താനാണ് അമേരിക്കയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ദേശീയ സുരക്ഷാ വ്യവസ്ഥ പ്രകാരം നേരത്തേ തീരുവയ്ക്ക് വിധേയമായതിനാല്‍ പുതിയ നടപടിയില്‍നിന്ന് ഒഴിവാക്കപ്പെട്ടേക്കും. മറ്റ് മിക്ക ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയെ പുതിയ തീരുവ ബാധിച്ചേക്കും.
പുതിയ തീരുവയുടെ കൃത്യമായ നിരക്ക്, ബാധകമാകുന്ന ഉല്‍പ്പന്നങ്ങള്‍, പ്രാബല്യത്തില്‍ വരുന്ന തീയതി എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വ്യവസായ ഉല്‍പ്പാദനത്തിലെ അമിതശേഷി കുറയ്ക്കുന്നതിനോ നയങ്ങളില്‍ മാറ്റം വരുത്തുന്നതിനോ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ തീരുവ വീണ്ടും ഉയര്‍ത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്കുന്ന വ്യവസ്ഥകളും പരിഗണനയിലുണ്ട്. സുപ്രീംകോടതി റദ്ദാക്കിയ മുന്‍ തീരുവകള്‍ക്ക് പകരം പുതിയ നിയമവഴികളിലൂടെ ഇറക്കുമതി തീരുവ പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായും ഇതിനെ വിലയിരുത്തുന്നു.
