ജി കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര കോര്‍പരേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍

ജി കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര കോര്‍പരേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍


ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര കോര്‍പ്പറേഷന്‍ (എന്‍ എഫ് ഡി സി) പാര്‍ട്ട് ടൈം ചെയര്‍മാനായി നടന്‍ ജി കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് കൃഷ്ണകുമാറിനെ എന്‍ എഫ് ഡി സിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി അറിയിച്ചത്.

മലയാളത്തിലും തമിഴിലും സിനിമ സീരിയല്‍ രംഗങ്ങളിലുള്ള നടനും രാഷ്ട്രീയക്കാരനുമാണ് കൃഷ്ണ കുമാര്‍. ഇന്ത്യന്‍ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ദൂദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയില്‍ ന്യൂസ് റീഡറായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം സിനിമാ രംഗത്തേക്കെത്തുന്നത്. നേരത്തെ ബി ജെ പി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.