എക്‌സിറ്റ് പോളുകള്‍ കേരളത്തില്‍ യു ഡി എഫിന്; തമിഴ്‌നാട്ടില്‍ ഡി എം കെയും പശ്ചിമ ബംഗാളിലും അസമിലും എന്‍ ഡി എയെന്നും പ്രവചനം

എക്‌സിറ്റ് പോളുകള്‍ കേരളത്തില്‍ യു ഡി എഫിന്;  തമിഴ്‌നാട്ടില്‍ ഡി എം കെയും പശ്ചിമ ബംഗാളിലും അസമിലും എന്‍ ഡി എയെന്നും പ്രവചനം


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ യു ഡി അധികാരത്തില്‍ വരുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഡി എം കെയും അസമില്‍ ബി ജെ പിയും അധികാരം നിലനിര്‍ത്തും. പശ്ചിമ ബംഗാളില്‍ എന്‍ ഡി എ അധികാരത്തില്‍ വരുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. 

കേരളത്തില്‍ യു ഡി എഫ് 90 സീറ്റുകള്‍ വരെ നേടുമെന്നും എല്‍ ഡി എഫിന് 68 സീറ്റുകള്‍ വരെ ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. 

ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചന പ്രകാരം യു ഡി എഫിന് 78 മുതല്‍ 90 വരേയും എല്‍ ഡി എഫിന് 49 മുതല്‍ 62 വരേയും എന്‍ ഡി എയ്ക്ക് പൂജ്യം മുതല്‍ മൂന്ന് വരേയും സീറ്റുകളാണ് പ്രവചിക്കുന്നത്.

പീപ്പ്ള്‍സ് പള്‍സ് സര്‍വേയില്‍ യു ഡി എഫി 75- 85, എല്‍ ഡി എഫ് 55- 65, എന്‍ ഡി എ 0- 3 വരേയും സീറ്റുകള്‍ ലഭിക്കും.  

പി മാര്‍ക്ക് സര്‍വേയില്‍ യു ഡി എഫ് 70- 80, എല്‍ ഡി എഫ് 58-68, എന്‍ ഡി എ 0- 4 സീറ്റുകളാണ് നേടുക. 

മാട്രിസിന്റെ എക്‌സിറ്റ്‌പോളില്‍ യു ഡി എഫ് 75 സീറ്റുകള്‍ വരേുയം എല്‍ ഡി എഫ് 65 സീറ്റുകള്‍ വരേുയം എന്‍ ഡി എ 5 സീറ്റുകള്‍ വരേയും നേടുമെന്ന് പറയുന്നു. 

ടൈംസ് നൗ എക്‌സിറ്റ് പോളില്‍ യു ഡി എഫ് 78 മുതല്‍ 85 വരേയും എല്‍ ഡി എഫ് 56 മുതല്‍ 66 വരേയും എന്‍ ഡി എ 2 മുതല്‍ 3 സീറ്റുകള്‍ വരേയും നേടും. 

പി മാര്‍ക്ക് എക്‌സിറ്റ് പോളില്‍ ബംഗാളില്‍ എന്‍ ഡി എ അട്ടിമറി വിജയമാണ് പ്രവചിക്കുന്നത്. 

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍ പശ്ചിമ ബംഗാളില്‍ എന്‍ ഡി എ 142- 171, തൃണമൂല്‍ കോണ്‍ഗ്രസ് 99- 127, കോണ്‍ഗ്രസ് 3- 5, സി പി എം 2- 3 എന്നിങ്ങനെയാണ് പറയുന്നത്. 

തമിഴ്‌നാട്ടില്‍ ഡി എം കെ 125- 145 സീറ്റുകളും അണ്ണാ ഡി എം കെ 65- 80, ടി വി കെ 18- 24 സീറ്റുകളാണ് പ്രവചിക്കുന്നത്. 

അസമില്‍ എന്‍ ഡി എ അധികാരത്തില്‍ തുടരുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.