ന്യൂഡല്ഹി: ലോക്സഭയിലെ പ്രതിഷേധത്തില് പ്രതിപക്ഷ എം പിമാര്ക്കെതിരെ നടപടിയുമായി സ്പീക്കര്. ഡീന് കുര്യാക്കോസ്, ഹൈബി ഈഡന്, എന്നിവര് ഉള്പ്പെടെ എട്ട് പ്രതിപക്ഷ എം എല് എമാരെ സസ്പെന്ഡ് ചെയ്തു. ഈ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെന്ഷന്.
ലോക്സഭയില് ബഹളം വെച്ചതിനും ചെയറിന് നേരെ കടലാസുകള് എറിയുകയും ചെയ്തതിലാണ് നടപടി. ഹൈബി ഈഡന്, ഡീന് കുര്യാക്കോസ്, അമരീന്ദര് സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്, ഗുര്ജീത് സിംഗ് ഔജ്ല, കിരണ് കുമാര് റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശന് തുടങ്ങിയ എം പിമാരെയാണ് സസ്പെന്ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്ന്ന് ലോക്സഭ പിരിഞ്ഞു.
മുന് കരസേന മേധാവി എം എം നരവനെയുടെ പുസ്തകത്തിലെ ഇന്ത്യ- ചൈന സംഘര്ഷവുമായി ബന്ധപ്പെട്ട സംഭവങ്ങള് പ്രതിപക്ഷം വീണ്ടും സഭയില് പരാമര്ശിച്ചു. പിന്നീട് രാഹുല് ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന് ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില് ഇറങ്ങി പേപ്പര് വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള് പ്രതിഷേധിക്കുകയായിരുന്നു.
