സിജെപി പ്രക്ഷോഭം തണുപ്പിക്കാൻ നീക്കം; വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി, നരേഷ് പാൽ പുതിയ സെക്രട്ടറി

സിജെപി പ്രക്ഷോഭം തണുപ്പിക്കാൻ നീക്കം; വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി, നരേഷ് പാൽ പുതിയ സെക്രട്ടറി


ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ സമരം കനത്തതോടെ പുതിയ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാൽ ​ഗം​ഗ്വാർ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയത്. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ടി കെ അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

മണിപ്പൂർ കേഡറിലെ 1992 ബാച്ച് ഉദ്യോഗസ്ഥനായ ജോഷി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. പകരം ചുമതലയേൽക്കുന്നത് പശ്ചിമ ബംഗാൾ കേഡറിലെ 1994 ബാച്ച് ഉദ്യോഗസ്ഥനായ ഗംഗ്വാറാണ്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിൽ സെക്രട്ടറിയായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.