തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി; ബംഗാളിലും അസമിലും ബിജെപി മുന്നേറ്റം

തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി; ബംഗാളിലും അസമിലും ബിജെപി മുന്നേറ്റം


ചെന്നൈ: വിവിധ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റങ്ങൾ വ്യക്തമായി. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് തിരിച്ചടിയായാണ് ആദ്യ ട്രൻഡുകൾ. ആദ്യമായി മത്സരിക്കുന്ന ടിവികെ മുന്നേറ്റം തുടരുമ്പോൾ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി സൂചന.

പശ്ചിമ ബംഗാളിൽ ബിജെപി ശക്തമായ മുന്നേറ്റത്തോടെ കേവല ഭൂരിപക്ഷം കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസ് പിന്നിലായിരിക്കുകയാണ്. സിപിഎം രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.

അസമിൽ ബിജെപി വൻ മുന്നേറ്റം കൈവരിച്ചു. 64 എന്ന കേവല ഭൂരിപക്ഷ സംഖ്യയും മറികടന്ന് പാർട്ടി മുന്നിൽ തുടരുന്നു. കോൺഗ്രസ് പിന്നിലാണ്.

പുതുച്ചേരിയിൽ എൻഡിഎ സഖ്യം ലീഡ് നിലനിർത്തുമ്പോൾ, തമിഴ്‌നാട്ടിൽ ടിവികെ നാല് സീറ്റുകളിൽ മുന്നിലാണ്.

തമിഴ്‌നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ ആകെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ ഈ മാസം 24നാണ് നടക്കുക. ക്രമക്കേടുകൾ സംബന്ധിച്ച പരാതികളെ തുടർന്ന് 21ന് ഇവിടെ റീപോളിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.