ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതഷേധ പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതഷേധം.
സംഭവത്തിൽ പരുക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരൻ (45) ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ 10നാണ് അപകടം ഉണ്ടായത്. പ്രതഷേധത്തിന്റെ ഭാഗമായി ഡോണൾഡ് ട്രംപിന്റെ കോലം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീ അപ്രതീക്ഷിതമായി കല്യാണസുന്ദരന്റെ ശരീരത്തലേക്ക് പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് അദ്ദേഹത്തെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രംപിന്റെ കോലം കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
