ബിജെപിയെ വിജയിപ്പിക്കാന്‍ സൂറത്ത് മോഡല്‍ ഇന്‍ഡോറിലും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

ബിജെപിയെ വിജയിപ്പിക്കാന്‍ സൂറത്ത് മോഡല്‍ ഇന്‍ഡോറിലും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു


ഇന്‍ഡോര്‍(മധ്യപ്രദേശ്): ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാംബ് തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു.

മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ ബാംബിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും 'പാര്‍ട്ടിയിലേക്ക് സ്വാഗതം' എന്ന് എഴുതുകയും ചെയ്തതോടെയാണ് സംഭവവികാസം സ്ഥിരീകരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. എക്സ് പോസ്റ്റില്‍ കൈലാഷ് വിജയ്വര്‍ഗിയ പറഞ്ഞു.

മെയ് 13 ന് വോട്ടെടുപ്പ് നടക്കുന്ന ഇന്‍ഡോര്‍ ലോക്സഭാ സീറ്റില്‍ സിറ്റിംഗ് എംപി ശങ്കര്‍ ലാല്‍വാനിനെതിരെ കോണ്‍ഗ്രസ അക്ഷയ് കാന്തി ബാംബിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഒഡീഷയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച ബിജെഡിയുടെ സോറോ എംഎല്‍എ പരശുറാം ധാദ ബിജെപിയിലേക്ക് മടങ്ങി.

ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

നേരത്തെ, ഏപ്രില്‍ 27ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി സിഖുകാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ന്യൂനപക്ഷ സമുദായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളെ ഉദ്ധരിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഈ അവസരത്തില്‍ സമൂഹത്തിന് വേണ്ടി ആരെങ്കിലും ശരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞു.

1000ലധികം സിഖുകാര്‍ ബിജെപിയില്‍ ചേര്‍ന്നതായി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.