'ക്രിസ്ത്യാനികള്‍ വിഡ്ഡികളല്ല'; എഫ്സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ

'ക്രിസ്ത്യാനികള്‍ വിഡ്ഡികളല്ല'; എഫ്സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ


ന്യൂഡല്‍ഹി: എഫ്സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സിബിസിഐ). ക്രിസ്ത്യാനികള്‍ വിഡ്ഡികളല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്കുണ്ടെന്നും ആര്‍ക്ക് വേണ്ടി ആര് പ്രവര്‍ത്തിക്കുന്നു എന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി.

വിഷയത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടന്‍ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രഗസ് പറഞ്ഞു

ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് തങ്ങള്‍ പറയുകയില്ലെന്നും ഒരിക്കലും തങ്ങള്‍ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാരണമാണ് നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടത്താത്തത് എങ്കില്‍ ഭാവിയിലും ഇലക്ഷനുകള്‍ ഉണ്ടെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.