ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
രാംനഗര്‍ മേഖലയിലുള്ള കഗോര്‍ട്ട് ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഉധംപൂരിലേക്ക് വരുകയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
സംഭവത്തില്‍ 21 പേര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.
പരിക്കേറ്റവര്‍ ഉടനെ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
