ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് എം എല്‍ സി കെ കവിതയെ ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) സസ്‌പെന്‍ഡ് ചെയ്തു. കവിതയുടെ പിതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവുവാണ് നടപടി സ്വീകരിച്ചത്. ബി ആര്‍ എസിന്റെ മുതിര്‍ന്ന നേതാവ് ടി ഹരീഷ് റാവുവിനെ വിമര്‍ശിച്ചതാണ് നടപടിക്ക് കാരണം. കലേശ്വരം പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറിയ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ കലഹമുണ്ടായത്.
2014ല്‍ ബി ആര്‍ എസ് അധികാരത്തിലിരുന്ന സമയത്ത് അന്നത്തെ ജലചേസന മന്ത്രിയായിരുന്ന ഹരീഷ് റാവു കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതായാണ് കെ കവിത ആരോപിച്ചിരുന്നത്. രാജ്യസഭാ മുന്‍ എം പി ജെ സന്തോഷ് കുമാറിനെയും കെ കവിത പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു.
സി ബി ഐ അന്വേഷണത്തില്‍ കെ സി ആര്‍ പുറത്തു വരുമെന്ന് വിശ്വാസമുണ്ടെങ്കിലും ഒരു മകള്‍ എന്ന നിലയില്‍ അച്ഛന്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും കവിത പറഞ്ഞിരുന്നു.