മുംബൈ:കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം, ബോംബ് ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയോടെ മുംബൈയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ മനുഷ്യബോംബ് ഉണ്ടെന്ന ഭീഷണി സന്ദേശം ഹൈദരാബാദ് വിമാനത്താവള അധികാരികള്‍ക്ക് ഇമെയില്‍ വഴി ലഭിച്ചതോടെയാണ് സുരക്ഷാ മുന്നറിയിപ്പ് ഉയര്‍ന്നത്.
സന്ദേശം സ്ഥിരീകരിച്ചതോടൊപ്പം തന്നെ വിമാനം മുംബൈ വിമാനത്താവളത്തിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് മാറ്റി പരിശോധന ആരംഭിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ്, സുരക്ഷാ വിഭാഗങ്ങള്‍, അടിയന്തരസേവന സംഘങ്ങള്‍ എന്നിവ കര്‍ശനമായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ താണെ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിന് ലഭിച്ച ബോംബ് ഭീഷണിയും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ അടിയന്തര പരിശോധനകള്‍ക്ക് ശേഷം അത് വെറും വ്യാജഭീഷണി മാത്രമാണെന്ന് അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
കുവൈത്ത്-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ്
