അഹമ്മദാബാദ്: കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ഇറക്കി. ടിഷ്യൂ പേപ്പറില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ദാല്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
വിമാനത്തിനുള്ളില്‍ ബോംബ് ഉണ്ടെന്നാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയിരുന്നത്. കൂടാതെ ഹൈജാക്ക് ഭീഷണിയുമുണ്ടായിരുന്നു. വിമാനത്തിലെ ക്രൂ അംഗമാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് തിരിച്ചു വിടുകയുമായിരുന്നു.
സുരക്ഷിതമായ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരേയും മാറ്റി. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും ചേര്‍ന്ന് വിമാനവും ലഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
