ബോളിവുഡ് നടന്‍ വിജയ് കൃഷ്ണ അന്തരിച്ചു

ബോളിവുഡ് നടന്‍ വിജയ് കൃഷ്ണ അന്തരിച്ചു


ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. 

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേവ്ദാസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ അച്ഛനായി ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് വിജയ് കൃഷ്ണ. അനുപം ഖേര്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

നാടകരംഗത്ത് സജീവമായിരുന്ന വിജയ് മഹേഷ് ദത്താനിയുടെ നാടകത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡാന്‍സ് ലൈക്ക് എ മാന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.