ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കി ബിജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. രാജിവെച്ച കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് സിങ് പുരിക്ക് നല്‍കിയത്. രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അംഗമായിരുന്ന ഹര്‍ദീപ് സിങ് പുരിയുടെ കാലാവധി നവംബര്‍ 25 ന് അവസാനിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു.
മുന്‍ ഐഎഫ്എസ് ഓഫീസറായ ഹര്‍ദീപ് സിങ് പുരി, 2014 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ നഗരവികസന വകുപ്പ് മന്ത്രിയാണ്. രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. കാലാവധി അവസാനിക്കുന്നതോടെ ഹര്‍ദീപ് സിങ് പുരിയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തു വന്നിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഇതിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പരിഹസിച്ചിരുന്നു.
ഹര്‍ദീപ് സിങ് പുരി തുടരും; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി
