കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ ബി ജെ പി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 9ന് നടക്കും. നോബല്‍ സമ്മാന ജേതാവ് രബീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു. മെയ് ഏഴിനാണ് ടാഗോറിന്റെ ജന്മദിനം.
ഒന്നരപ്പതിറ്റാണ്ടായി ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ബംഗാളില്‍ ബി ജെ പി വിജയിച്ചത്. ബി ജെ പിക്ക് 207 സീറ്റുകളാണ് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളാണ് നേടാനായത്.
കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍' രൂപീകരിക്കുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും 'അനീതിയുള്ള വിജയം' എന്ന ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
