ഉമര്‍ ഖാലിദ് ഉള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ തള്ളി

ഉമര്‍ ഖാലിദ് ഉള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ തള്ളി


ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ എട്ടു പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.

2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗുഢാലോചന നടത്തിയെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

2020 ഫെബ്രുവരി 23ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ (സി എ എ) ചൊല്ലി ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.