ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എഐ 171 എന്ന നമ്പര്‍ എയര്‍ ഇന്ത്യ മാറ്റാനൊരുങ്ങുന്നു. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് ഇനി മുതല്‍ എഐ 159 എന്ന നമ്പറും ലണ്ടനില്‍ നിന്നും തിരിച്ചുവരുന്ന വിമാനത്തിന് എഐ 160 എന്ന നമ്പറുമായിരിക്കും.
വിമാനങ്ങളുടെ നമ്പര്‍ മാറ്റം ഉടനെ നിലവില്‍ വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാന നമ്പര്‍ മാറ്റുന്നതിലൂടെ ദുരന്തത്തിന്റെ ഓര്‍മകള്‍ യാത്രക്കാരുടെ മനസില്‍ നിന്നും മാറ്റാന്‍ സഹായിക്കുമെന്നാണ് വ്യോമ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. 242 പേരുണ്ടായ വിമാനത്തില്‍ ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് ഒഴികെയുള്ള മുഴുവന്‍ യാത്രക്കാരും ക്രൂ അംഗങ്ങളും മരിക്കുകയായിരുന്നു.