ഗുവാഹതി: അസമില്‍ വ്യോമസേനാ വിമാനം ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിങ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാര്‍, സെര്‍ജിയന്റ് ജിതേന്ദ്ര ശര്‍മ, അഗ്നിവീര്‍വായു ഖേമരം കുമവാത്, അഗ്നിവീര്‍വായു ഡാനിഷ് അലാം എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോര്‍ഹട്ടിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടകാരണം വ്യക്തമല്ല. അസമില്‍ രണ്ട് മാസം മുന്‍പ് യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു.
