നടി സഞ്ജിത് ഉഗാല മരിച്ച നിലയില്‍

നടി സഞ്ജിത് ഉഗാല മരിച്ച നിലയില്‍


മുംബൈ: യുവനടി സഞ്ജിത് ഉഗാലെയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മുംബൈ അച്ചോലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുങ്കും ഭാഗ്യ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധേയയായത്.

പിന്നീട് സജന്‍ ഘര്‍, ദില്‍വാലി ദുല്‍ഹ ലേ ജായേഗി, വാഗ്ലെ കി ദുനിയ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. വിക്കി കൗശല്‍ ചിക്രം ഛാവയില്‍ താരാബായി എന്ന കഥാപാത്രമായും സഞ്ജിത തിളങ്ങിയിരുന്നു.

വളരെ സന്തോഷവതിയായി നൃത്തം ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.