പുണെയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: 65കാരൻ പിടിയിൽ, ശക്തമായ പ്രതിഷേധം

പുണെയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: 65കാരൻ പിടിയിൽ, ശക്തമായ പ്രതിഷേധം


പുണെയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം നടന്നത്.

സമീപത്ത് താമസിക്കുന്ന മുത്തശ്ശിയെ കാണാൻ പോയ കുട്ടി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതായി വ്യക്തമായി. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് ഇയാൾ കുട്ടിയെ കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.