ബംഗളൂരുവിൽ ആശുപത്രി മതിൽ തകർന്ന് മലയാളികളടക്കം ഏഴുമരണം

ബംഗളൂരുവിൽ ആശുപത്രി മതിൽ തകർന്ന് മലയാളികളടക്കം ഏഴുമരണം


ബംഗളൂരു: ബുധനാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ മതിൽ തകർന്നുണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം ഏഴ് പേർ മരിച്ചു. വിനോദയാത്രയ്‌ക്കെത്തിയ എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ.

വൈകുന്നേരം 5.30ഓടെ പെയ്ത കനത്ത മഴയിൽ നിന്നും രക്ഷനേടാൻ മതിലിനോട് ചേർന്ന് നിന്ന കുടുംബശ്രീ പ്രവർത്തകരുടെ മേലേയ്ക്കാണ് മതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് മലയാളികളിൽ ഒരാളുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും സിറ്റി പൊലീസ് കമ്മീഷണറും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.