കൊച്ചി: ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നത്.
ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022ലാണ് ആദ്യഭാര്യ ആശ മരിച്ചത്. ആത്മഹത്യയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ടു മക്കളാണ് ഉല്ലാസിനുള്ളത്.
പന്തളം ബാലന്റെ 'ഹാസ്യ'എന്ന ട്രൂപ്പിലൂടെയാണ് ഉല്ലാസ് പ്രൊഫഷണല്‍ മിമിക്രിയിലേക്ക് എത്തിയത്. കോമഡി സ്റ്റാര്‍സ് എന്ന ടെലിവിഷന്‍ പ്രോഗ്രാം ഉല്ലാസിനെ ഏറെ പ്രശസ്തനാക്കി.
വിശുദ്ധ പുസ്തകം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.
സിനിമ ടെലിവിഷന്‍ ഹാസ്യതാരം ഉല്ലാസ് പന്തളം വിവാഹിതനായി
