മുംബൈ: ബോളിവുഡ് സിനിമ ലോകത്തിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍ ഇന്ന് (നവംബര്‍ 2) 60ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പതിവുപോലെ ആയിരക്കണക്കിന് ആരാധകര്‍ അര്‍ധരാത്രി മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തില്‍ എത്തി അദ്ദേഹത്തിന്റെ ദര്‍ശനത്തിനായി കാത്തുനിന്നെങ്കിലും, ഈ വര്‍ഷം കിംഗ് ഖാന്‍ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊത്ത് ആലിബാഗിലെ വീട്ടിലാണ് പിറന്നാള്‍ ആഘോഷിച്ചത്.
ഫറാ ഖാനും കരണ്‍ ജോഹാറും സോഷ്യല്‍ മീഡിയയിലൂടെ ആ ആഘോഷത്തിന്റെ ചെറിയൊരു ഭാഗം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
ഫറാ ഖാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഷാരൂഖിന്റെ അടുത്ത സുഹൃത്തായ സംവിധായിക ഫറാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചു. ഒന്നില്‍ ഫറാ ഷാരൂഖിനെ ചേര്‍ത്ത് പിടിക്കുന്നതും, മറ്റൊന്നില്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബനം നല്‍കുന്നതുമാണ് കാണുന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ കിംഗ് @iasmrk… ഇനിയൊരു നൂറ് വര്‍ഷം കൂടി വാഴണം' എന്നാണ് അവളുടെ ക്യാപ്ഷന്‍.
ചിത്രങ്ങളില്‍ ഷാരൂഖ് കാഷ്വല്‍ ലുക്കിലാണ് - ഗ്രേ ടിഷര്‍ട്ടും പാന്റ്‌സും വെളുത്ത രോമത്തൊപ്പിയും ധരിച്ച നിലയില്‍. ഫറാ പിങ്ക് പ്രിന്റഡ് ടോപ്പും ബ്ലാക്ക് പാന്റ്‌സുമാണ് ധരിച്ചിട്ടുള്ളത്. 'adorable', 'wholesome' എന്നീ പ്രശംസകളോടെയാണ് ആരാധകര്‍ കമന്റ് ബോക്‌സുകള്‍ നിറച്ചത്.
ആഘോഷത്തില്‍ ഫറാ ഖാനൊപ്പം കരണ്‍ ജോഹര്‍, റാണി മുഖര്‍ജി, അനന്യ പാണ്ഡേ എന്നിവരും പങ്കെടുത്തു. കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ റാണിയോടൊപ്പമുള്ള സെല്‍ഫിയും അതില്‍ ഫോട്ടോബോംബ് ചെയ്ത അനന്യയെയും പങ്കുവെച്ച് 'Guess the photo bomber?' എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്.
മന്നത്തിലും ആരാധകരുടെ ആവേശം
ഷാരൂഖ് അവിടെ ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വസതിയായ മന്നത്തിനുമുന്നില്‍ ആരാധകര്‍ പാട്ടും നൃത്തവും പടക്കങ്ങളും കേക്കുകളും കൊണ്ട് ആഹ്ലാദം പങ്കുവെച്ചു. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അടുത്ത ചിത്രം 'കിംഗ്'
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം 'കിംഗ്'. ദീപിക പദുകോണ്‍, സുഹാന ഖാന്‍, ജയദീപ് അഹ്ലാവത്ത്, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 'പഠാന്‍', 'ജവാന്‍' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ഈ പ്രോജക്റ്റ് 2026ല്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്ന അഭ്യൂഹവും പ്രചരിക്കുന്നു.
ഷാരൂഖ് ഖാന്റെ 60ാം പിറന്നാള്‍ ആലിബാഗില്‍; ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഫറാ ഖാനും കരണ്‍ ജോഹറും
