പ്രിയദർശന്റെ നൂറാമതു ചിത്രത്തിൽ മോഹൻലാൽ നായകൻ

പ്രിയദർശന്റെ നൂറാമതു ചിത്രത്തിൽ മോഹൻലാൽ നായകൻ


മോഹൻലാലിനെ നായകനാക്കി നിർമ്മിച്ച പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ മോഹൻലാലിനെ തന്നെ നായകനാക്കി തന്റെ നൂറാമത്തെ ചിത്രമൊരുക്കുന്നു.

മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. 
ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി.
ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം  'ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ.
തന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു.
ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ  സംഭവമാണ്.
ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്.
താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി.
പ്രിയദർശൻ  മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്.
ആ പ്രതീക്ഷകൾക്കൊപ്പം തന്നെയായിരിക്കും ഈ ചിത്രവും എന്നു നിസ്സംശയം പറയാം.
ഒരു മ്യൂസിക്കൽ ഡ്രാമ  ചിത്രമായിരിക്കുമിതെന്ന് പ്രിയദർശൻ വ്യക്തമാക്കി.
ആക്ഷനും നല്ല പ്രാധാന്യമുണ്ടാകും.
കുടുംബ പ്രേഷകർക്കൊപ്പം നിൽക്കുന്ന ഒരു ക്‌ളീൻ എന്റർ ടൈനർ എന്നാണ് പ്രിയദർശൻ പറഞ്ഞത്.
ആശീർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആശിർവ്വാദ് സിനിമയുടെ മുപ്പത്തി ഒമ്പതാമത്തെ ചിത്രമാണിത്.
രണ്ടായിരത്തി ഇരുപത്തിയാറിൽത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ആന്റണി പറഞ്ഞു. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങൾ അടുത്തു തന്നെ പുറത്തുവിടും.