കൊച്ചി: സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണവുമായി പേട്രിയോട്ട്. മമ്മൂട്ടിയും - മോഹന്‍ലാലും ചേർന്നുള്ള ചരിത്ര സിനിമാറ്റിക് മുഹൂര്‍ത്തമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.
പേട്രിയോട്ട് റിലീസായതോടെ സോഷ്യല്‍ മീഡിയയില്‍ ആവേശകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്.സംവിധായകന്‍ മഹേഷ് നാരായണൻ ഒരുക്കിയ ചിത്രത്തില്‍ മലയാളത്തിന്റെ രണ്ട് മഹാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏകദേശം 18 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചെത്തിയതാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മേയ് 1ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു പിന്നാലെ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
ആദ്യദിനം തന്നെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് തിയേറ്ററുകളിലെത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചു. ശക്തമായ ദേശഭക്തി പ്രമേയവും മികച്ച പ്രകടനങ്ങളും ചേര്‍ന്ന സിനിമയാണെന്നും മമ്മൂട്ടി നായക കഥാപാത്രമായി തിളങ്ങുമ്പോള്‍, മോഹന്‍ലാല്‍ തന്റെ സ്ക്രീന്‍ സാന്നിധ്യത്തിലൂടെ ഓരോ രംഗവും മനോഹരമാക്കുന്നു പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ച അനുഭവം സമ്മാനിക്കുന്നു എന്നാണ് പ്രേക്ഷകർ
കുറിച്ചത്.
മറ്റൊരു പ്രേക്ഷകന്‍ ചിത്രത്തെ മമ്മൂട്ടിയുടെ ഡോ. ഡാനിയല്‍ ജെയിംസും മോഹൻലാലിൻ്റെ കേണല്‍ റഹീം നായിക്കും ചേര്‍ന്ന് അസാധാരണ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ശക്തമായ പിന്തുണ നല്‍കുന്നു.
ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരവും കഥപറച്ചിലും പ്രശംസിക്കപ്പെടുന്നുണ്ട്.
മികച്ച കഥപറച്ചില്‍, ആഗോള നിലവാരത്തിലുള്ള ദൃശ്യങ്ങള്‍, സുഷിൻ ശ്യാമിൻ്റെ സംഗീതം എന്നിവ ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു. മലയാള സിനിമയുടെ ശക്തിയെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്” എന്നുമാണ് മറ്റൊരു നിരൂപണം.
അതേസമയം, ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയെ ക്ഷീണിതനായി തോന്നുന്നു. ഇതുവരെ വലിയ ഹൈ മോമെന്റുകള്‍ ഒന്നുമില്ല എന്ന അഭിപ്രായവും മികച്ച നിര്‍മാണ നിലവാരമുള്ള ശരാശരി ആദ്യ പകുതി എന്ന വിലയിരുത്തലും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
സിനിമയ്ക്കായി നിരവധി താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.
നിവിൻ പോളി
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമ കണ്ടാണ് ഒരു തലമുറ വളര്‍ന്നത്. പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിക്കുമ്പോള്‍ അത് ‘മാഗ്നം ഓപ്പസ്’ ആകുന്നത് സ്വാഭാവികമാണ് എന്ന് കുറിച്ചു.
പ്രിഥ്വിരാജും സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു. ഈ വലിയ സിനിമയുടെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
