ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കര്‍ണിക തിയേറ്ററുകളിലേക്ക്

ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കര്‍ണിക തിയേറ്ററുകളിലേക്ക്


കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ വെണ്‍പാല കഥയും സംവിധാനവും സംഗീത സംവിധാനവും  നിര്‍വഹിച്ച ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. 

കവിത, സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരി, പ്രിയങ്ക നായര്‍ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. എം കെ ഷെജിനാണ് പി ആര്‍ ഒ.

സ്‌കൂളുകളിലും കോളെജുകളിലും സിനിമയോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ്, പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികള്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും.