ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി 'ഗു' പതിനേഴിനെത്തുന്നു .

ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി 'ഗു' പതിനേഴിനെത്തുന്നു .


സദാസമയവും ഗുളികന്‍ , യക്ഷി, പ്രേതം ബാധ തെക്കേച്ചൊവ്വാ.. എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന ഗു എന്ന ചിത്രം മെയ് പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്നു.
കേരളത്തിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്-ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ മനു രാധാകൃഷ്ണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

ബാംഗ്‌ളൂരില്‍ നിന്നും മിന്ന എന്ന പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാന്‍ അല്‍പ്പം അമാനുഷികതകള്‍ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
 ഹൊറര്‍സൂപ്പര്‍നാച്വറല്‍ വിഭാഗത്തിലുള്ള ഈ ചിത്രം കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചുള്ള താ ണങ്കിലും കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകര്‍ഷിക്കുന്ന ചിത്രമാണ്.

മാളികപ്പുറം എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ഏറെ സ്ഥാനം പിടിച്ച ദേവനന്ദയാണ് ഈ ചിത്രത്തിലെ മിന്ന എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് നായകന്‍.

.നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശ്വതി മനോഹരന്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാനിംസണ്‍, ദേവേന്ദ്രനാഥ്, ശങ്കരനാരായണന്‍, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാലതാരങ്ങളായ, ആല്‍വിന്‍ മുകുന്ദ്, പ്രയാന്‍, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

ഗാനങ്ങള്‍ - ബിജോയ് കൃഷ്ണന്‍ -
ഗാനങ്ങള്‍ -ചന്ദ്രകാന്ത് മാധവന്‍.
സംഗീതം- ജോനാഥന്‍ ബ്രൂസ്.

എഡിറ്റിംഗ്-- വിനയന്‍.എം.ജി.
കലാസംവിധാനം -ത്യാഗു

കോസ്റ്റും ഡിസൈന്‍ - ദിവ്യാജോബി.
പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്.
പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ഹരി കാട്ടാക്കട
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്. മുരുകന്‍.

പിആര്‍ഒ-വാഴൂര്‍ ജോസ്.
ഫോട്ടോ - രാഹുല്‍ രാജ്.ആര്‍