അശ്വിന്‍ ബാബു നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി

അശ്വിന്‍ ബാബു നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി


കൊച്ചി: ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അശ്വിന്‍ ബാബു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ക്രൂദ്ധമായ പെരുമാറ്റത്തില്‍ അശ്വിന്‍ ബാബു, ഒരു ഗുണ്ടയെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര്‍ റെഡ്ഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് അപ്‌സര്‍ ആണ്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്.

ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, ഹൈപ്പര്‍ ആദി, സായ് ധീന, മുരളി ശര്‍മ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശര്‍മ, ഷകലക ശങ്കര്‍, കാശി വിശ്വനാഥ്, ഇനയ സുല്‍ത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ഇതിനകം 80 ശതമാനം ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ റിലീസിന് ഒരുക്കുകയാണ്. 

ഛായാഗ്രഹണം: ദാശരധി ശിവേന്ദ്ര (ഹനുമാന്‍, മംഗളവാരം ഫെയിം), എഡിറ്റര്‍: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാഹി സുരേഷ് (കാര്‍ത്തികേയ 2 ഫെയിം), സംഗീത സംവിധായകന്‍: വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റര്‍: പൃഥ്വി, പി ആര്‍ ഒ: പി ശിവപ്രസാദ്.

വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സിനിമാ നിര്‍മ്മാതാവ് മഹേശ്വര് റെഡ്ഡി പറഞ്ഞു. 'ഞങ്ങളുടെ ചിത്രം വിനോദം, ആക്ഷന്‍, ഇമോഷന്‍, ത്രില്ലുകള്‍ എന്നിവയുടെ സമന്വയമാണ്. ഞങ്ങളുടെ സംവിധായകന്‍ അപ്സറിന്റെ തിരക്കഥയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭത്തില്‍ അശ്വിന്‍, പ്രതിഭാധനനായ അര്‍ബാസ് ഖാന്‍, ഹൈപ്പര്‍ ആദി എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നു. അത് സിനിമയില്‍ നിര്‍ണായകമായ ഒരു അനുഭവം തന്നെയായിരുന്നു.

സംവിധായകന്‍ അപ്‌സര്‍ പറഞ്ഞു, 'പ്രേക്ഷകരെ രസിപ്പിക്കാന്‍ പര്യാപ്തമായ വാണിജ്യ ഘടകങ്ങള്‍ നിറഞ്ഞ വളരെ വ്യത്യസ്തമായ കഥയാണിത്. ഞങ്ങള്‍ അവസാന ഘട്ടത്തിലെത്തി. 'ശിവം ഭജേ' എന്നത് ഞങ്ങളുടെ സിനിമയുടെ ഏറ്റവും യോജിച്ച തലക്കെട്ടാണ്.