ലിസി ഫെർണാണ്ടസിന് എസ്എംസിസി ഷിക്കാഗോയുടെ ഊഷ്മള സ്വീകരണം

ലിസി ഫെർണാണ്ടസിന് എസ്എംസിസി ഷിക്കാഗോയുടെ ഊഷ്മള സ്വീകരണം


ഷിക്കാഗോ: എസ്എംസിസി ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിലെ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ സിനിമ സംവിധായകയും മോട്ടിവേഷണൽ സ്പീക്കറുമായ ലിസി ഫെർണാണ്ടസിന് ഊഷ്മള സ്വീകരണം നൽകി.

എസ്എംസിസി പ്രസിഡന്റ് ഷാബു മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാ. തോമസ് കടുകപിള്ളി , എസ്എംസിസി ദേശീയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഇമ്മാനുവേൽ, വൈസ് പ്രസിഡന്റ് ജോണി മണ്ണംചേരിൽ എന്നിവർ സന്നിഹിതരായി.

ചടങ്ങിൽ മാർ തോമ ശ്ലീഹ കത്തീഡ്രൽ വികാരി റവ. ഫാ  തോമസ് കടുകപ്പിള്ളി ഇടവകയുടെ ഫലകം നൽകി ലിസി ഫെർണാണ്ടസിന് നൽകി ആദരിച്ചു. വിവിധ മേഖലകളിൽ അവർ നൽകിയ സേവനങ്ങളെയും പ്രത്യേകിച്ചു സിനിമയിൽ കുടുംബ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നതിനെയും സഭയോടും സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയെയും ചടങ്ങിൽ അഭിനന്ദിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിയ ലിസി ഫെർണാണ്ടസ്, എസ്എംസിസി കുടുംബത്തിന്റെ സ്നേഹത്തിനും ആദരവിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

സമൂഹത്തിലെ മാതൃകാപരമായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഇത്തരം പരിപാടികൾ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ എസ്എംസിസി അംഗങ്ങളും വിശ്വാസി സമൂഹത്തിലെ നിരവധി പേരും പങ്കെടുത്തു