ഷിക്കാഗോ: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ ഭരണം തിരിച്ചു പിടിച്ച് ചരിത്ര വിജയം നേടിയ യു ഡി എഫിനും അതിന് നേതൃത്വം കൊടുത്ത നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഫറന്‍സിന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 17 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഡിറ്റോറിയത്തില്‍ പ്രത്യേക സമ്മേളനം നടക്കുന്നതാണെന്ന് ഭാരവാഹികളായ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, സെക്രട്ടറി അച്ഛന്‍ കുഞ്ഞു മാത്യു, ട്രഷറര്‍ ആന്റോ കവലക്കല്‍, കേരള കോണ്‍ഗ്രസ് (ജെ) പ്രവാസി കണ്‍വീനര്‍ സണ്ണി വള്ളിക്കളം എന്നിവര്‍ അറിയിച്ചു. മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത എ ഐ സി സി തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു.
യു ഡി എഫിന്റെ വിജയാഘോഷം ഷിക്കാഗോയില്‍ മെയ് 17 ഞായറാഴ്ച
