2026ലെ ഒരുമ ഭരണ സമിതി ചുമതലയേറ്റു

2026ലെ ഒരുമ ഭരണ സമിതി ചുമതലയേറ്റു


ഷുഗര്‍ലാന്റ്: ഔര്‍ റിവര്‍‌സ്റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) 2026 വര്‍ഷത്തെ ഭരണസമിതി അധികാരത്തിലേറി. ഡോ. ജോസ് തൈപ്പറമ്പില്‍ പ്രസിഡന്റായ സമിതിയില്‍ ലൂണ വിക്ടര്‍ വൈസ് പ്രസിഡന്റ്, റോബി ജേക്കബ് സെക്രട്ടറി, ലിസ്സി ജോയിന്റ് സെക്രട്ടറി, അജി ജോസഫ് ട്രഷറര്‍, ജോസഫ് തോമസ് ജോയിന്റ് ട്രഷറര്‍, വിധു അജയ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവര്‍ ചുമതലയേറ്റു. 

ഡോ. ഡിസ്നി ജോണ്‍, മേരി ജേക്കബ്, ആന്‍സി കുര്യന്‍, ജോയ് പൗലോസ്, അനില്‍ ഗോപിനാഥ്, അബ്രഹാം കുര്യന്‍, ജോണ്‍ ആന്റണി, മജേഷ് ജോണ്‍, സെബാസ്റ്റ്യന്‍ തോമസ്, മാത്യു ചെറിയാന്‍, മാത്യൂസ് ചണ്ടാപിള്ള എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.


വിനോദ പരിപാടികളും ഉത്സവാഘോഷങ്ങളും മാത്രമായി ചുരുങ്ങാതെ വിദ്യാഭാസം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെക്കാന്‍ ഒരുമ സന്നദ്ധമാണെന്ന് ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി റോബി ജേക്കബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസിഡന്റ് കൗണ്‍സിലിന് വേണ്ടി ജോണ്‍ ബാബു, ജിന്‍സ് മാത്യു റാന്നി എന്നിവര്‍ നവ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു.