പെയർലൻഡ് സെന്റ് മേരീസ് സീറോ മലബാർ ദേവാലയത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

പെയർലൻഡ് സെന്റ് മേരീസ് സീറോ മലബാർ ദേവാലയത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു


ഷിക്കാഗോ:  ഷിക്കാഗോ രൂപതയിലെ പെയർലൻഡ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാരിഷ് കൗൺസിൽ അംഗങ്ങളും കൈക്കാരൻമാരും മറ്റു സംഘടനാ ഭാരവാഹികളും ചുമതലയേറ്റു. വികാരി ഫാ. വർഗീസ് ജോർജ് കുന്നത്ത് (ഡായി) മുൻപാകെ ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്താണ് പുതിയ അംഗങ്ങൾ സ്ഥാനമേറ്റത്. ദേവാലയത്തിന്റെ പത്താമത് വാർഷികം കൂടി ആഘോഷിക്കുന്ന ഈ വേളയിൽ  ആത്മീയവും ഭൗതികവുമായ മുന്നേറ്റങ്ങൾക്ക് നവോന്മേഷം പകരുവാൻ ഭാരവാഹികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.  
എബ്രഹാം  തോമസ് (ബിജു), ജോർജ് വർഗീസ്, ജോബി സി  ജോയ്, റിച്ചാർഡ് സ്‌കറിയ ജേക്കബ് എന്നിവരാണ് പുതിയ കൈക്കാരൻമാർ. പാസ്റ്ററൽ കൗൺസിൽ മെംബേർസ് ആയി ടെസ്സി തൈശ്ശേരിൽ, തരുൺ പുത്തൻകണ്ടം എന്നിവർ പ്രവർത്തിക്കും. 
ജോമോൻ ജേക്കബ് (പ്രസിഡന്റ്), മോട്ടി മാത്യു (വൈസ് പ്രസിഡന്റ്), റിജോ ജോർജ് (സെക്രട്ടറി), സുനിൽ ഫിലിപ്പ് (ട്രെഷറർ) രഞ്ജിത് സെബാസ്റ്റ്യൻ (ജോയിന്റ് ട്രഷറർ) എന്നിവർ സീറോ മലബാർ കത്തോലിക്ക കോൺഗ്രസ് (എസ് എം സി സി ) ഭാരവാഹികൾ ആയും സ്ഥാനമേറ്റു. ഇതോടൊപ്പം തന്നെ ലേഡീസ് ഫോറം, യൂത്ത് ഫോറം, കുട്ടികളുടെ സഘടനയായ ചെറുപുഷ്പ മിഷൻ ലീഗ് തുടങ്ങിയ ആത്മീയ സംഘടനകളും പ്രവർത്തനം ആരംഭിച്ചു.