ഫിലാഡല്‍ഫിയ: ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 3:30ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് ഹാളില്‍ നടക്കും. സംഗീതത്തിലൂടെ മനസ്സിനൊരു സാന്ത്വനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളാല്‍ വലയുന്നവര്‍, കുടുംബജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവരുടെയും മനസ്സിന് കുളിര്‍മയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി മ്യൂസിക്കല്‍ മിനിസ്ട്രി (സ്‌നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്നാണ് 'സ്‌നേഹസാന്ത്വനം'.
സംഗീത വിരുന്നില്‍ പ്രശസ്ത സംഗീത ബാന്‍ഡ് 'ഹെവന്‍ലി ബീറ്റ്‌സ് യു എസ് എ' മുഖ്യ അവതരണം നടത്തും. കൂടാതെ സ്‌നേഹതീരം ജി എസ് സി ടീമിലെ പ്രതിഭകളായ സേവ്യര്‍ ആന്റണി, കോശി ഡാനിയേല്‍, ജോര്‍ജ് കുര്യന്‍, ആന്‍സമ്മ ജോണ്‍സണ്‍, അലന്‍ വര്‍ഗ്ഗീസ്, ജയ, റോളി എല്‍ദോ, ഫെയ്ത്ത്, റെജിമോന്‍ മാത്യു തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.
