ഗായിക ശാന്ത മധു ന്യൂയോര്‍ക്കില്‍ നിര്യാതയായി

ഗായിക ശാന്ത മധു ന്യൂയോര്‍ക്കില്‍ നിര്യാതയായി


ന്യൂയോര്‍ക്ക്: പ്രശസ്ത സംഗീത അധ്യാപികയും പിന്നണി ഗായികയുമായ ശാന്ത മധു (77) നിര്യാതയായി. ന്യൂയോര്‍ക്കിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്കലന്‍ഡ് കൗണ്ടില്‍ മ്യൂസിക് സ്‌കൂള്‍ നടത്തുകയും ധാരാളം കുട്ടികള്‍ക്ക് സംഗീതം പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു.   ഭര്‍ത്താവ്: സംഗീത അധ്യാപകന്‍ മധു വെള്ളിപ്പാറ. മകള്‍: ഗീതിക. പിതാവ്: കെ കെ മാണി, മാതാവ്: മറിയാമ്മ മാണി. 

ശാന്ത മധു നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.  കലാഭവനിലും,ഡല്‍ഹിയിലും കാഞ്ഞൂര്‍ സെയിന്റ്  ജോസഫ്സ് സ്‌കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  സംസ്‌ക്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.