ബ്രൂക്ലിന്‍ രൂപതയില്‍ ഷീബ ഗ്ലാഡ്‌സന് ഷൈനിങ് സ്റ്റാര്‍ ബഹുമതി

ബ്രൂക്ലിന്‍ രൂപതയില്‍ ഷീബ ഗ്ലാഡ്‌സന് ഷൈനിങ് സ്റ്റാര്‍ ബഹുമതി


ബ്രൂക്ലിന്‍ : രണ്ടു പതിറ്റാണ്ടുകളിലധികം സമുദായത്തിന് നല്‍കിയ സര്‍വ്വതോമുഖമായ സേവനത്തിന്റെ അംഗീകാരമായി ബ്രൂക്ലിന്‍ രൂപത ഷീബ ഗ്ലാഡ്‌സനെ (ബിന്ദു ചെറിയപറമ്പില്‍) 'ഷൈനിങ് സ്റ്റാര്‍'  ബഹുമതി നല്‍കി ആദരിച്ചു. അമേരിക്കയിലെ ഏറ്റവും അധികം വംശീയ വൈവിധ്യമുള്ള ബ്രൂകഌന്‍ രൂപത സമുദായത്തിന്റെ മേന്മയ്ക്ക് നല്‍കുന്ന അര്‍പ്പിത സേവനത്തിന് വ്യക്തികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന ഈ ബഹുമതിയെ ആ വ്യക്തികളുടെ കഠിനാദ്ധ്വാനത്തിന്റെയും സംസ്‌കാര പാരമ്പര്യത്തിന്റെയും അന്തര്‍ വംശീയ സൗഹൃദ പോഷണത്തിന്റെയും ആഘോഷം കൂടി ആയാണ് രൂപത കണക്കാക്കുന്നത്. 

ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്ന് മുംബൈ അതിരൂപതയിലെ ടിം ചെറിയപറമ്പിലിനെ വിവാഹം ചെയ്തതോടെ ലത്തീന്‍ ആരാധനാക്രമം സ്വീകരിച്ച ഷീബ രണ്ടായിരത്തിലൊന്നില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കു കുടിയേറിയതു മുതല്‍ ന്യൂ യോര്‍ക്ക് സിറ്റിയിലെ ക്യൂന്‍സ് ഔര്‍ ലേഡി ഓഫ് ദി സ്‌നോസ് ഇടവകപ്പള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആല്മീയവും സാംസ്‌കാരികവും സാമൂഹികവുമായ ശക്തിക്കും നിലനില്‍പ്പിനും ഉയര്‍ച്ചയ്ക്കും വേണ്ടി അനവരതം പ്രവര്‍ത്തിക്കുകയായിരുന്നു. വാലെന്റൈന്‍സ് ടയില്‍ ദമ്പതിമാരുടെ വിവാഹ പ്രതിദ്ഞ്ഞ പുതുക്കല്‍, നൊയമ്പുകാല തീര്‍ത്ഥാടനം, മെയ് മാസ ജപമാലാ പ്രദക്ഷിണം, താങ്ക്‌സ്ഗിവിങ് ആഘോഷം, മാതൃ/പിതൃ ദിനാഘോഷം, ആഗമനകാല കരോളിംഗ്, സമ്മര്‍ പിക്‌നിക്, അല്‍ഫോന്‍സാ പുണ്യവതിയുടെ ഫീസ്റ്റ് എന്നിവ വിനയപൂര്‍വ്വം സംഘടിപ്പിചതിനോടൊപ്പം കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹൃദം വര്‍ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകത്തില്‍ ഊന്നിയുള്ള കുട്ടികളുടെ പരിപോഷണം സമ്പന്നമാക്കുന്നതിനും ഷീബയുടെ നൈസര്‍ഗ്ഗിക വ്യക്തിപ്രഭാവം അമൂല്യമായ പങ്കു വഹിച്ചിട്ടുണ്ട്. 

കേരളത്തില്‍ അസംപ്ഷന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീബ അവിടത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം റിലീജിയസ് എജുക്കേഷന്‍ അദ്ധ്യാപിക, ലെക്ടര്‍, യൂത്ത് ഗ്രൂപ് ലീഡര്‍, ചെറുപുഷ്പ മിഷന്‍ ലീഗിലെയും കൊയര്‍ ഗ്രൂപിലെയും സജീവാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

ഭര്‍ത്താവ് ടിം ഗ്ലാഡ്‌സണ്‍ ചെറിയപറമ്പില്‍ അഞ്ചു വര്‍ഷക്കാലം നീണ്ടു നിന്ന തന്റെ ുലൃാമിലി േഡീക്കന്‍ പഠനം വിജയപൂര്‍വ്വം പൂര്‍ണ്ണമാക്കിയതിനു പിന്നില്‍ തന്റെ ജീവിത പങ്കാളിയായ ഷീബയുടെ പൂര്‍ണ്ണ പിന്തുണയും സഹായവും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 

ഔര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ എക്‌സ്ട്രാഓര്‍ഡിനറി മിനിസ്റ്റര്‍ ഓഫ് ഹോളി കമ്മ്യൂണിയന്‍, റിലീജിയസ് എജുക്കേഷന്‍ ടീച്ചര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍, ലീഡര്ഷിപ് കമ്മിറ്റി, ബാപ്റ്റിസം പ്രീപറേഷന്‍ ടീം, സ്‌പെഷ്യല്‍ ഇവെന്റ്‌സ് കമ്മിറ്റി, എന്നിവയിലെ അംഗം, മിനിസ്റ്റര്‍ ഓഫ് സിക്ക് ആന്‍ഡ് ഹോം ബൗണ്ട് എന്നീ നിലകളിലും തന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.   അതോടൊപ്പം തന്നെ ഈ 'ഷൈനിങ് സ്റ്റാര്‍' ഔര്‍ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയുടെ ട്രസ്റ്റിയായി അതിന്റെ പദ്ധതികള്‍ക്കും നടത്തിപ്പിനും അമൂല്യമായ ഭാഗഭാഗിത്വം വഹിച്ചുകൊണ്ടിരിക്കുന്നു. 

ബോംബെയിലും രാജസ്ഥാനിലും കണ്‍സള്‍ട്ടിങ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതം നയിച്ച ഷീബ ന്യൂ യോര്‍ക്ക് സിറ്റി ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡിവിഷന്റെ ഡയറക്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. 

ബ്രുക്ലിനിലെ ഗാര്‍ജിയുലോസ് റെസ്‌റ്റോറന്റില്‍ രൂപത സംഘടിപ്പിച്ച ഡിന്നര്‍ സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ് റോബര്‍ട്ട് ബ്രെന്നന് ഷീബയ്ക്ക് ബഹുമതി ഫലകം നല്‍കി. കുടിയേറ്റക്കാരുടെ നാടായ അമേരിക്കയില്‍ ബ്രൂകഌന്‍ രൂപതയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എന്നും വരവേല്‍പ്പുനല്‍കുന്ന രൂപതായിയിരിക്കുമെന്ന് ബിഷപ് ബ്രണ്ണന്‍ തന്റെ പ്രസംഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു.