ഡാളസ്: എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ റോഡില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഹാളില്‍ മെയ് 30ന് ശനിയാഴ്ച രാവിലെ എട്ടര മുതല്‍ 5 മണി വരെയാണ് പരിപാടി നടക്കുന്നത്.
സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളില്‍ താത്പര്യമുള്ള എല്ലാവരെയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി എസ്സെന്‍സ് ഗ്ലോബലിന്റെ കോ- ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു. സെമിനാറില്‍ പ്രൊ. പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജെയിംസ് കുരീക്കാട്ടില്‍, തമ്പി ആന്റണി, പാസ്റ്റര്‍ ഷിബു പിടിയ്ക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ഡോ. ഷാ സുല്‍ത്താന്‍, രൂപ നായര്‍, ജോബോയ് തോമസണ്‍, ഡോ. അനുപാ റോഷന്‍, ജയന്‍ മനോല്‍, സുജിത് സുരേന്ദ്രന്‍, അജയ് മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു നടത്തുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 832 469 1905, 720 483 5633.
