സാഹിത്യവേദി ജൂണ്‍ 5ന്

സാഹിത്യവേദി ജൂണ്‍ 5ന്


ഷിക്കാഗോ: സാഹിത്യവേദിയുടെ സമ്മേളനം ജൂണ്‍ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി ചേരും. 

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990 

Meeting ID: 814 7525 9178)

'ഡിജിറ്റല്‍ യുഗത്തില്‍ മലയാള സാഹിത്യപൈതൃക സംരക്ഷണം' എന്ന വിഷയത്തില്‍ ഹൈസ്‌ക്കൂള്‍ മലയാളം അധ്യാപകനായിരുന്ന കോഴിക്കോട് സ്വദേശി പ്രവീണ്‍ വര്‍മ്മ ചര്‍ച്ച നടത്തും. മലയാളഭാഷയെ സാങ്കേതിക മികവിലേക്ക് നയിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കേരള ഗവണ്‍മെന്റിന്റെ മലയാളം മിഷന്‍ ഭാഷാപ്രതിഭാപുരസ്‌കാരം 2022-ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ മലയാള സാഹിത്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും സാധ്യതകളും സൂചിപ്പിക്കുന്നതോടൊപ്പം പ്രമുഖ ഡിജിറ്റല്‍ സംരംഭങ്ങളായ ആര്‍ക്കീവ് (archive.org), വിക്കിഗ്രന്ഥശാല, സായാഹ്ന, ഗ്രന്ഥപ്പുര തുടങ്ങിയവയുടെ പ്രാഥമിക പരിചയത്തോടൊപ്പം, താളിളക്കം (thaalilakkam.in) വെബ്‌സൈറ്റിന്റെ ഫീച്ചറുകള്‍ (ലൈബ്രറി, ടൈംലൈന്‍, നിഘണ്ടുക്കള്‍ തുടങ്ങിയവ) വിശദീകരിക്കുന്നു.

യുവതലമുറയില്‍ ഡിജിറ്റല്‍ സാഹിത്യ സംരക്ഷണത്തോടുള്ള അവബോധവും പങ്കാളിത്തവും വര്‍Oിപ്പിക്കുക, ആഗോള മലയാളവായനക്കാര്‍ക്ക് പഴയകാല കൃതികള്‍ വായിക്കാന്‍ അവസരമേകുക, ഇത്തരം മലയാള കൂട്ടായ്മകളെ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രവീണ്‍ വര്‍മ്മ- 0091 94966 52701, പ്രസന്നന്‍ പിള്ള- 630 935 2990, ജോണ്‍ ഇലക്കാട്- 773 282 4955.