ഷിക്കാഗോ: റോട്ടറി ഇന്റർനാഷണലിന്റെ ഭാഗമായ നൈൽസ് റോട്ടറി ക്ലബ്ബിന്റെ 2025-26 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങും പ്രോജക്ട് ഉദ്ഘാടനവും Desplaines Club Casa യിൽ വച്ചു നടന്നു.
റോട്ടറി ഗവർണർ മെർലിൻ ഫ്രസ്ബി, മുൻ ഗവൺർമാരായ റോഡ്‌നി ആദ്ദംസ്, ലൈൽ സ്റ്റാബ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു.
പുതിയ ഭാരവാഹികൾ: ജിജോ വർഗീസ് (പ്രസിഡന്റ്),
ഡോ. അലക്‌സ് കെ. ജോസഫ് (സെക്രട്ടറി),
ഷിബു പീറ്റർ വെട്ടുകല്ലേൽ ( എക്‌സിക്യൂട്ടീവ് സെക്രട്ടറി), സിബി കുരുവിള ( വൈസ് പ്രസിഡന്റ്),
ബോബി ജേക്കബ് (ട്രഷറർ).
കൂടാതെ ഈ വർഷത്തെ വിവിധ കമ്മ്യൂണിറ്റി സർവീസ് പദ്ധതികളുടെ ഉൽഘാടനവും നടത്തി.
2018ൽ മലയാളികൾക്ക് മാത്രമായി ആരംഭിച്ച നൈൽസ് ക്ലബ് ജനോപകാരപ്രദമായ വിവിധ പദ്ധദികളാണ് റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തികൊണ്ടിരിക്കുന്നതെന്ന് ജിജോ വർഗീസ്, ഷിബു പീറ്റർ വെട്ടുകല്ലേൽ, ഡോ അലക്‌സ് കെ ജോസഫ്, ബോബി ജേക്കബ്, സിബി കുരുവിള, നൈനാൻ തോമസ്, സിറിയക് പുത്തൻപുരയിൽ, അലക്‌സ് മുല്ലപ്പിള്ളിൽ, ജോസഫ് റോയ് ചേലമലയിൽ തുടങ്ങിയവർ പറഞ്ഞു.
റോട്ടറി ക്ലബ് ഓഫ് നൈൽസ് -പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും
