പെന്‍സല്‍വേനിയ: ദി പെന്തെക്കോസ്ത് മിഷന്‍ സഭകളുടെ രാജ്യാന്തര കണ്‍വന്‍ഷനായ ന്യൂ ടെസ്റ്റ്മന്റ് ചര്‍ച്ച് കണ്‍വന്‍ഷന്‍ ജൂലൈ 8 മുതല്‍ 12 വരെ പെന്‍സല്‍വേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ യുവജന സെമിനാര്‍, കുട്ടികള്‍ക്കായുള്ള സെമിനാര്‍, ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ഉപവാസ പ്രാര്‍ഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
യു എസ്, കാനഡ, മെക്‌സിക്കോ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നും ഇന്ത്യാ ഗള്‍ഫ്, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം ശുശ്രൂഷകരും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
സഭയുടെ ചീഫ് പാസ്റ്റര്‍, പ്രധാന ശുശ്രൂഷകര്‍ എന്നിവര്‍ പ്രസംഗിക്കും. സമാപന ദിവസമായ ജൂലൈ 12 ഞായറാഴ്ച രാവിലെ ഒന്‍പതിന് ന്യൂയാര്‍ക്ക്, ഷിക്കാഗോ, ഡാളസ്, ഹൂസ്റ്റന്‍, ഒര്‍ലാന്റോ, ഒക്കലഹോമ, വാഷിംഗണ്‍, കാനഡ, മെക്‌സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.
